പത്തനംതിട്ട: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് പ്രചാരണ വാഹനമിടിച്ച് വയോധികൻ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പകരയിലാണ് അപകടമുണ്ടായത്. അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെയാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികന്…
Deepak Toms
0
Tags
Top Stories