പാലാ നഗരസഭയിലെ കൂറുമാറിയ യുഡിഎഫ് കൗണ്‍ലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ്




തിരുവനന്തപുരം : പാലാ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലർമാരുടെ കൂറുമാറ്റത്തില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ 
കൂറുമാറിയ കൗണ്‍ലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നല്‍കി.

ഈ മാസം 22 ന് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോണ്‍ഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി. നിലവിലെ ചെയർപേഴ്സണ്‍ മായ രാഹുല്‍ ഉള്‍പ്പെടെയുള്ളവർക്കാണ് നോട്ടീസ്. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം നല്‍കണം. പരാതിക്കാരുടേയും എതിർകക്ഷികളു ടെയും വിശദീകരണം കമ്മീഷൻ കേള്‍ക്കും.

പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗണ്‍സിലർമാരില്‍ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സണ്‍ എന്ന രീതിയില്‍ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാല്‍ വെറും ആറുമാസത്തെ ഭരണത്തിന് ശേഷം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്.
أحدث أقدم