പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഓടിനടന്നയാളാണ് എംവി ഗോവിന്ദന്‍….ആഞ്ഞടിച്ച് ടി കെ ഗോവിന്ദന്‍….



കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ടി കെ ഗോവിന്ദന്‍ എംഎല്‍എ. ടി കെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. എം വി ഗോവിന്ദന്‍ കാണിച്ചത്രയും വഞ്ചന താന്‍ കാണിച്ചിട്ടില്ലെന്നും ആരാണ് വര്‍ഗവഞ്ചകനെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു.

ഇപ്പോള്‍ സിപിഐഎമ്മിന്റെ തലപ്പത്തിരിക്കുന്നവരാണ് വര്‍ഗവഞ്ചകരെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഓടിനടന്ന ആളാണ് എം വി ഗോവിന്ദന്‍. പാര്‍ട്ടിയെ ഉപയോഗിച്ച് പണം സമ്പാദിച്ചിട്ടില്ല. പാര്‍ട്ടിയെ ഉപയോഗിച്ച് ബിസിനസ് നടത്തിയിട്ട് ഏതെങ്കിലും കേസ് തന്റെ വീട്ടിലുണ്ടായിട്ടില്ല. ബിസിനസിനായി എകെജി സെന്റര്‍ വരെ ഉപയോഗിച്ചത് എം വി ഗോവിന്ദന്‍ ശ്രദ്ധിച്ചില്ലല്ലോ എന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു

أحدث أقدم