മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള കാറാണ് പൂർണമായും കത്തിനശിച്ചത്. ചോറ്റി നിർമ്മലാരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കൂറായിരുന്നു സംഭവം.
കാർ ഓടിച്ചുകൊണ്ടിരിക്കെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ റോഡരികിലേക്ക് വാഹനം മാറ്റി നിർത്തുകയായിരുന്നു. ആളുകൾ പുറത്തിറങ്ങിയ ഉടൻ തന്നെ കാർ കത്തുകയായിരുന്നു
സമയോചിതമായി പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.