കെഎം ഷാജിയും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ



സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹനം വിവാദത്തിൽപെട്ട മന്ത്രി കെഎം ഷാജിയും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിയും അധികാരത്തിൽ തുടരാൻ പാടില്ല. സ്വകാര്യ കമ്പനി നടത്തും പോലെ സംസ്ഥാന ഭരണം നടത്തുകയാണ്. സ്പോൺസർ ആരാണെന്ന് പറയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. സ്പോൺസർഷിപ്പ് വാങ്ങാൻ അനുമതി വേണമെന്നും പി ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള മാറി നിൽക്ക് പരാമർശത്തിലും പി ജയരാജൻ പ്രതികരിച്ചു. പിണറായി വിജയനെ കുറിച്ച് എന്തെല്ലാം പ്രചരിപ്പിച്ചു. ഒരു മീറ്റിങ്ങിൽ മാധ്യമങ്ങൾ പ്രവേശിക്കാൻ പാടില്ലായിരുന്നു. പുറത്ത് കടക്കാൻ പറഞ്ഞതിന് വലിയ നിലയ്ക്ക് പിണറായിയെ മാധ്യമങ്ങൾ കുറ്റപ്പെടുത്തി. ഇന്ന് ചോദ്യം ചോദിച്ചതിന് മാറി നിൽക്ക് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ മാധ്യമങ്ങളെ ആക്ഷേപിച്ചു. മുഖ്യമന്ത്രിയുടേത് ധിക്കാര സമീപനമാണെന്നും പി ജയരാജൻ പറഞ്ഞു.

أحدث أقدم