ഭർതൃഗൃഹത്തിൽ യുവതി തീ കൊളുത്തിയ നിലയിൽ…



തൃശൂർ: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. ചാലക്കുടി മേലൂർ സ്വദേശിനി മിനു (37) ആണ് മരിച്ചത്. നഴ്സായി ജോലി ചെയ്തിരുന്ന മിനുവിനെ ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊളുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു മിനുവിന്റെ താമസം. ഇവർക്ക് എട്ടും മൂന്നും വയസുള്ള രണ്ട് മക്കളുണ്ട്. മിനുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Previous Post Next Post