യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും പകർത്തി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു; പ്രസവപരിചരണത്തിനെത്തിയ സ്ത്രീക്കെതിരെ കേസ്


        

കാസർഗോഡ്: പ്രസവപരിചരണത്തിനായി എത്തിയ സ്ത്രീ 27കാരിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ കർണാടക സ്വദേശിനി സുലൈഖ റസിയക്കെതിരെ കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു.

സെപ്റ്റംബർ 7 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. പ്രസവപരിചരണത്തിനായി യുവതിയുടെ വീട്ടിലെത്തിയ റസിയ, യുവതി അറിയാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പകർത്തുകയായിരുന്നുവെന്നാണ് ആരോപണം.

പിന്നീട് പകർത്തിയ ദൃശ്യങ്ങൾ സ്വന്തം ഭർത്താവടക്കം നിരവധി പേർക്ക് വാട്‌സാപ്പ് വഴി അയച്ചതായും പരാതിയിലുണ്ട്. സംശയം തോന്നിയതിനെ തുടർന്ന് യുവതി മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയ വിവരം പുറത്തറിഞ്ഞത്

أحدث أقدم