പുതുപ്പള്ളി: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമായി പുതുപ്പള്ളിക്ക് പുതിയ PWD സെക്ഷൻ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെ തൈക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഉടൻ തന്നെ തകർന്ന റോഡകൾക്ക് പരിഹാരം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു