മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടുകിലോയോളം എംഡിഎംഎയുമായി...




കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ടുകിലോയോളം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശി നൗഫൽ (36) ആണ് കസ്റ്റഡിയിലുള്ളവരിൽ ഒരാൾ. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാൽ ഇയാളുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നൗഫലിൽനിന്ന് ആദ്യം 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിലാണ് രണ്ടുകിലോയോളം എംഡിഎംഎ കൂടി കണ്ടെത്തിയത്. വൻതോതിലുള്ള ലഹരിമരുന്ന് ശേഖരം പിടികൂടിയതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കുവേണ്ടിയാണ് സൂക്ഷിച്ചിരുന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലഹരിമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Previous Post Next Post