വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഒക്ടോബർ 15 ന് കോട്ടയം ജില്ലയിൽ വ്യാപാരികൾ യു പി ഐ ഇടപാടുകൾ ബഹിഷ്കരിക്കുന്നു



കോട്ടയം:വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഒക്ടോബർ 15 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ വ്യാപാരികൾ
യു പി ഐ ഇടപാടുകൾ ബഹിഷ്കരിക്കുകയും
ലോക് ഭവൻ മാർച്ചും നടത്തും മെന്ന് കോട്ടയം ജില്ലാ പ്രസിഡൻ്റ്
എം കെ തോമസ്കുട്ടി പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത യുപിഐ ബഹിഷ്കരണവും ലോക്ഭവൻ മാർച്ചും വൻ വിജയമാക്കി തീർക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെന്നും കോട്ടയം ജില്ലയിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകർ പതിനഞ്ചാം തീയതി തിരുവനന്തപുരം ലോക് ഭവന്റെ മുന്നിലെത്തിച്ചേർന്നു കേന്ദ്ര ഗവൺമെന്റിന്റെ വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ ശക്തമായ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്നും കോട്ടയം ജില്ല സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡന്റുമായ എം കെ തോമസ്കുട്ടി പറഞ്ഞു. എ കെ എൻ പണിക്കർ സ്വാഗതം ആശംസിച്ചു ഗിരിഷ് കോനാട്ട്,എബി സി കുര്യൻ,
കെ ജെ മാത്യു,വി സി ജോസഫ്,
പി ശിവദാസ്, ടോമിച്ചൻ അയ്യരുകുളങ്ങര,പി എസ് കുര്യാച്ചൻ ,കെ.എം.മാത്യു,ശിവ ബിജു,സജി മിറ്റത്താനി,ഷാജി മാത്യു ,അജി മോൻ എന്നിവർ പ്രസംഗിച്ചു .
Previous Post Next Post