കൊച്ചി: ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ആഭ്യന്തര മന്ത്രിക്ക് കടുത്ത അതൃപ്തി. അതൃപ്തി ഡിജിപിയെ അറിയിച്ചു. പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പതിനേഴുകാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയേക്കും.
അല്‍പം മുമ്പാണ് പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അമിതവേഗത്തിലായിരുന്നു വാഹനം എന്നാണ് പ്രാഥമിക നിഗമനം. മഴ ഉണ്ടായിരുന്നതിനാല്‍ മുന്നില്‍പോയിരുന്ന വാഹനം കണ്ടില്ലെന്നാണ് 17കാരന്റെ മൊഴി. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കും