ഡേറ്റിങ് ആപ്പുകൾ വഴി കോടികളുടെ തട്ടിപ്പ്; 200-ലേറെ യുവതികളുടെ 400 അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി; സൂത്രധാരൻ അറസ്റ്റിൽ...



നാഗ്പൂർ : ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് സമ്പന്നരായ പുരുഷന്മാരെ വലയിലാക്കി വിഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന കേസിൽ വൻ റാക്കറ്റിന്റെ സൂത്രധാരൻ അറസ്റ്റിൽ. ആഗ്ര സ്വദേശിയായ ആദിത്യ ഗുപ്തയെ (35) നാഗ്പുർ പൊലീസാണ് പിടികൂടിയത്. 

പ്രതിയുടെ ഫോണിൽനിന്ന് ഇരുന്നൂറിലേറെ യുവതികളുമായി ബന്ധപ്പെട്ട നാന്നൂറിലധികം അശ്ലീല വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അവസാന ഇരയിൽനിന്ന് മൂന്നു കോടി രൂപ തട്ടിയെടുക്കാനുള്ള നീക്കത്തിനിടെയാണ് അറസ്റ്റ്.
أحدث أقدم