
യുവ സംവിധായകൻ ബെൽരാജ് കളരിക്കലി (27)നെ മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്ക്വാഡ്' എന്ന സീരീസിൻ്റെ സംവിധായകനാണ്. സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം മണിമല സ്വദേശിയാണ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ബെൽരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം