കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ യുവതിയെ പിന്തുടർന്ന് നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം അരീക്കോട് അമ്പിളിയാനത്ത് വീട്ടിൽ വി.സി. മുഹമ്മദ് സാലിഹ് (29) ആണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്. ഈ മാസം 11ന് ചുണ്ടേൽ ടൗണിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടരുകയായിരുന്നു. തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തിയ ശേഷം യുവതിക്കു മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതി വൈത്തിരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് സാലിഹിനെ റിമാൻഡ് ചെയ്തു.
യുവതിയെ ബൈക്കിൽ പിന്തുടർന്ന് നഗ്നതാപ്രദർശനം… 29കാരൻ…
Deepak Toms
0
Tags
Top Stories