കൊച്ചി : മുംബൈ മാഹിം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മലയാളി യുവതി കൊച്ചിയിൽ പിടിയിലായി.
എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി ശ്രുതി സി.ആർ (34) ആണ് കൊച്ചി പോലീസിന്റെ സഹായത്തോടെ മുംബൈ മാഹിം പോലീസിന്റെ പിടിയിലായത്.
ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഏകദേശം രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ കമ്പനി എം.ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാഹിം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ രണ്ട് പ്രതികളാണുള്ളത്.
കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരിയും കേസിലെ ഒന്നാം പ്രതിയുമായ മുംബൈ ന്യൂ പ്രഭാദേവി റോഡ് സ്വദേശി ശ്രുതി സഞ്ജയ് വലവാൽക്കറിനെ 2026 ഓഗസ്റ്റ് 20-ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.