മെഡിക്കൽ പി.ജി അഡ്മിഷൻ വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടി..




മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. മുട്ടട സ്വദേശിയായ പരാതിക്കാരന്റെ മകന് മംഗലാപുരം കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എം.ഡി (റെസ്പിറേറ്ററി മെഡിസിൻ) പി.ജി സീറ്റ് വാഗ്ദാനം ചെയ്താണ് കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) തട്ടിപ്പ് നടത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് 95,00,000 രൂപ കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത അഡ്മിഷനോ വാങ്ങിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു

Previous Post Next Post