രഞ്ജി ട്രോഫി…കേരളത്തിനെതിരെ ബംഗാളിന് തകര്‍ച്ച….


        





തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കരുത്തരായ ബംഗാളിനെതിരെ മികച്ച ബൗളിങ് പ്രകടനവുമായി കേരളം. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 172 റണ്‍സെന്ന നിലയിലാണ് ബംഗാള്‍. കേരളത്തിന് വേണ്ടി ആദിത്യ സര്‍വാതെ മൂന്നും എന്‍ പി ബേസില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മഴയെ തുടര്‍ന്ന് മത്സരം മൂന്ന് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയുമായി തുടങ്ങിയ അഭിമന്യു ഈശ്വരനും അങ്കുര്‍ പോളും ചേര്‍ന്ന് വേഗത്തിലുള്ള തുടക്കമാണ് ബംഗാളിന് നല്‍കിയത്.

എന്നാല്‍ അഞ്ചാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. പത്ത് റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ എം ഡി നിധീഷിന്റെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ ആമിര്‍ ഗനിയും അങ്കുര്‍ പോളും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സെടുത്ത ആമിര്‍ ഗനിയെ പുറത്താക്കി ബേസിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. മറുവശത്ത് അനായാസം സ്‌കോറിങ് തുടര്‍ന്ന് അങ്കുര്‍ പോള്‍ 64 പന്തുകളില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി
أحدث أقدم