സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി...


ജിദ്ദ: സൗദിയിലെ
ജിദ്ദയിൽ മലയാളി യുവാവിനെ താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കീഴാറ്റൂർ അരിക്കണ്ടംപാക്ക് സ്വദേശി, പുല്ലാനിക്കോട്ടിൽ ജിതിൻ (24) ആണ് ഷറഫിയയിലെ താമസസ്‌ഥലത്ത് മരിച്ചത്.

വിവരിമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ തുടർനടപടികൾക്കായി മൃതശരീരം മഹാജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ജിദ്ദയിൽ ജോലി ചെയ്യുന്ന രാജൻ, രജനി എന്നിവരാണ് മാതാപിതാക്കൾ. ജിബിൻ, അർജുൻ, അതുല്യ എന്നിവർ സഹോദരങ്ങളാണ്.

നിയമനടപടികൾ പൂർത്തീകരിച്ച് മൃതശരീരം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ.

Previous Post Next Post