
മൂർക്കനാട് പൊട്ടിക്കുഴിയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കാൽനട യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വളവിലൂടെയെത്തിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയത്ത് ഒരാൾ റോഡ് മുറിച്ച് കടക്കുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന മെറ്റൽ റോഡിലേക്ക് മറിഞ്ഞു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.