തിരുവോണം ബമ്പർ ജേതാവിനെച്ചൊല്ലി വീണ്ടും ട്വിസ്റ്റ്… അവകാശവാദവുമായി….



പാലക്കാട്: തിരുവോണം ബമ്പർ ലോട്ടറിയുടെ യഥാർഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിലെത്തി. സാദിഖ് എന്നയാളാണ് അവകാശവാദവുമായി പൊലീസിനെ സമീപിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന യഥാർഥ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നാണ് സാദിഖിന്റെ അവകാശവാദം. എന്നാൽ ടിക്കറ്റിന്റെ ചിത്രം മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. അവകാശവാദത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. ടിക്കറ്റിന്റെ ഫോട്ടോയും മറ്റ് രേഖകളും പരിശോധിച്ച ശേഷമായിരിക്കും സാദിഖിന്റെ അവകാശവാദത്തിൽ വ്യക്തത വരിക

Previous Post Next Post