മകളെയും കുടുംബത്തെയും കാണാൻ ഓസ്ട്രേലിയയിൽ എത്തിയ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു ...


കൊല്ലപ്പള്ളി ( കോട്ടയം):- 
മകളെയും കുടുംബത്തെയും കാണാൻ ഓസ്ട്രേലിയയിലെ ഓറഞ്ചിൽ എത്തിയ അന്തീനാട് ഓമ്പിള്ളിൽ (വടക്കൻ) ജോർജ് തോമസ് (69) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

മകൾ ആൻ മരിയയുടെ വീട്ടിൽവച്ച് അസ്വസ്ഥത അനുഭവപ്പെട്ട ജോർജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 4 മാസം മുൻപാണ് ജോർജും ഭാര്യ വത്സമ്മയും ഓസ്ട്രേലിയയിൽ എത്തിയത്. മരുമകൻ: ടോം തോമസ്. സംസ്‌കാരം പിന്നീട് ഓസ്ട്രേലിയയിൽ നടത്തും
Previous Post Next Post