പാചകത്തിനിടെ ഗ്യാസ് അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി. രാജമ്മ ആണ് മരിച്ചത്. 75 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെ പാചകം ചെയ്യുന്നതിനായി ഒരു അടുപ്പിൽനിന്ന് പത്രക്കടലാസ് ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുന്നതിനിടെയായിരുന്നു അപകടം.
ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേൺ ഐ.സി.യുവിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മരണം സംഭവിച്ചത്.