രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സിജെപി ഇല്ല; ഇറങ്ങിയാൽ..



ഗ്യാനേഷ് കുമാർ രാജ്യത്തെ ഏറ്റവും വലിയ ചതിയനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്‌കെ. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്‌ഐആർ പിൻവലിക്കണമെന്നും, ഇത് നിലവിലുള്ളടത്തോളം കാലം അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടത്തിയാലും നരേന്ദ്ര മോദി തന്നെ വിജയിക്കുമെന്നും മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

ഒക്ടോബർ 2 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് സിജെപി. ‘സേവ് ഡെമോക്രസി മാർച്ച്’ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മുംബൈയിലെ പ്രതിഷേധത്തിന് ഇതുവരെയും അധികൃതർ അനുമതി നൽകിയിട്ടില്ല. രാജ്യവ്യാപക പ്രതിഷേധത്തിന് ദേശീയ പതാകയും ഗാന്ധി ചിത്രമുള്ള വസ്ത്രവും ധരിച്ച് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. എസ്‌ഐആർ പിൻവലിക്കുന്നതിന് സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമെന്ത്? ഏത് സുപ്രീം കോടതിയുടെ കാര്യമാണ് മാധ്യമങ്ങൾ പറയുന്നത്? എസ്‌ഐആറിൽ സുപ്രീംകോടതിയും തെറ്റ് ചെയ്തിട്ടുണ്ടെന്നും സിജെപി ആരോപിച്ചു. ശിവാജി പാർക്കിൽ ദേവേന്ദ്ര ഫട്‌നാവിസിന് രാഷ്ട്രീയ പരിപാടികൾ നടത്താമെങ്കിൽ എന്ത് കൊണ്ട് സിജെപിക്ക് പ്രതിഷേധിക്കാൻ പാടില്ലെന്നും അഭിജീത് ദീപ്‌കെ ചോദിച്ചു.

أحدث أقدم