‘ആടിനെ പട്ടിയാക്കുന്ന റിപ്പോർട്ട്’.. പൂരം അട്ടിമറിയിൽ പുനരന്വേഷണം വേണം



തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം. നിലവിലെ അന്വേഷണ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ രംഗത്തെത്തി. അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. പൂരം കലക്കൽ ആരാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്നും ഗിരീഷ് കുമാർ പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ദേവസ്വം മന്ത്രി എന്നിവരെ നേരിൽ കാണാനും തിരുവമ്പാടി ദേവസ്വം തീരുമാനിച്ചിട്ടുണ്ട്

Previous Post Next Post