
കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. സിനഗോഗിന് പുറമെ ഇയാൾ മുമ്പ് തീവെച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും എത്തിച്ച് തെളിവെടുത്തു. നാളെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലർച്ചയായിരുന്നു എറണാകുളം മാർക്കറ്റിൽ ഉള്ള കടവുംഭാഗം സിനഗോഗിന് മുൻപിൽ തീയിട്ടത്. പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്നത്. ബോസ് എന്ന അജ്ഞാത ചാറ്റിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാൾ ആക്രമണം നടത്തിയതെന്നും ആക്രമണം ദൃശ്യങ്ങൾ അയച്ചു കൊടുത്ത ശേഷം പണം ലഭിച്ചെന്നും കണ്ടെത്തി. പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ഐബിയും വിവരങ്ങൾ ശേഖരിച്ചു