നേഹ ബോറയ്ക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ



ഡൽഹിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ ഒരു പ്രധാന മുഖമാണ് 29 വയസുകാരിയായ നേഹ ബോറ. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയുവിലെ ഗവേഷകയുമായ നേഹ ബോറയുടെ സമരോർജത്തിന് വലിയ പിന്തുണയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ലഭിക്കുന്നത്. നേഹയ്‌ക്ക് പിന്തുണയറിയിച്ചുകൊണ്ട് നടൻ വിനീത് ശ്രീനിവാസൻ പങ്കുവച്ച റീല് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

നഗരങ്ങൾ കാണുക

‘അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്. ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്‌ദയാക്കപ്പെടാനോ താനായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവനും എതിർത്താലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്‌ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ’- വിനീത് ശ്രീനിവാസൻ പങ്കുവച്ച റീലിൽ പറയുന്നു. സമരമുഖത്തെ നേഹ ബോറയുടെ ദൃശ്യങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ച റീൽ.

Previous Post Next Post