രാത്രി ആറ് വരിപ്പാതയിൽ യുവതിയെ ഇറക്കി വിട്ട് ബസ് ജീവനക്കാർ...


കോഴിക്കോട് : ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ ബസ് ജീവനക്കാർ രാത്രിയിൽ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി. 

ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. നേരത്തെയും വിവാദങ്ങളിൽ നിറഞ്ഞ, കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ‘കൃതിക’ ബസ് ജീവനക്കാർക്കെതിരെയാണ് ഇത്തവണയും പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോൾ ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ തയാറായില്ല.

തുടർന്ന് കിലോമീറ്ററുകൾ കഴിഞ്ഞ ശേഷമാണ് യുവതിയെ ആറുവരിപ്പാതയ്ക്ക് നടുവിൽ ഇറക്കിവിട്ടതതെന്നാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 

ഇത്തരം സാഹചര്യങ്ങളിൽ ബസുകൾ സർവീസ് റോഡിലൂടെ സഞ്ചരിക്കണമെന്നും ആറുവരിപ്പാതയുടെ നടുവിൽ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ കർശന നിർദേശം നൽകിയിട്ടുള്ളതാണ്. 

കഴിഞ്ഞ മാസവും പ്രദേശത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയിൽ ഇറക്കിവിട്ടതിനെ തുടർന്ന് ഏണി ഉപയോഗിച്ചാണ് മറ്റൊരു യുവതി സർവീസ് റോഡിലേക്ക് ഇറങ്ങിയത്.
أحدث أقدم