
തിരുവനന്തപുരം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഐഎഎസ് ലോബിയും ചേർന്ന് കെ എം ബഷീർ കൊലക്കേസ് അട്ടിമറിക്കുകയാണെന്ന് ആരോപണം. യുഡിഎഫിനെയോ മറ്റ് മന്ത്രിമാരെയോ ബുദ്ധിമുട്ടിക്കാനുള്ള രാഷ്ട്രീയമായ ആരോപണമല്ലെന്നും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ഈ വിഷയത്തിൽ ഇടപെട്ട് അട്ടിമറിച്ചു എന്ന തികഞ്ഞ ബോധ്യമാണ് അറിയിക്കുന്നതെന്നും സിറാജ് ഡയറക്ടറും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എ സൈഫുദ്ദീൻ ഹാജി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു സൈഫുദ്ദീൻ ഹാജിയുടെ വെളിപ്പെടുത്തൽ.
City