മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി പുറത്തുവന്നതിന് പിന്നാലെ നിർണ്ണായക നീക്കവുമായി കെഎസ്‌യു. വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് കെഎസ്‌യു. വീണാ ജോര്‍ജിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറാണ് പരാതിക്കാരൻ.

പൊതുസമൂഹത്തെ വീണാ ജോര്‍ജ് തെറ്റിദ്ധരിപ്പിച്ചെന്നും, കള്ളമൊഴി നല്‍കാന്‍ ഗണ്‍മാനെ നിര്‍ബന്ധിച്ചെന്നും ഇക്കാരണങ്ങൾ കൊണ്ട് വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നുമാൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധമായും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. തന്നെ കെഎസ്‌യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചെന്നും, ആക്രമണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചുവെന്നും വ്യാജ മൊഴി കൊടുക്കുകയും, തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത് വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും, നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.