വഖഫ് ബോർഡിൽ നിന്ന് രാജിവെക്കുമെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി


      





വഖഫ് ബോർഡിൽ നിന്ന് രാജിവെക്കുമെന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. സമൂഹത്തിൽ സൗഹാർദം നിലനിർത്തുന്നതിന്റെ ഭാഗമായാണ് രാജിയെന്നും, സർക്കാരുമായി ആലോചിച്ച് ഉചിതമായ സമയത്ത് രാജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ വഖഫ് ബോർഡ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജി സമർപ്പിക്കേണ്ടത് വഖഫ് ബോർഡിലല്ലെന്നും സർക്കാരിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് യോഗത്തിൽ പങ്കെടുക്കാനാണ് നിലവിൽ എത്തിയത്. സർക്കാരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും രാജി നൽകുക. ബോർഡിൽ നിന്നുള്ള രാജി പൂർണ സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണെന്നും പകരം മറ്റൊരു പദവിയും താൻ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും തൊടിയൂർ വ്യക്തമാക്കി.

പുതിയ അംഗങ്ങൾ ചുമതലയേറ്റ ശേഷമുള്ള വഖഫ് ബോർഡിന്റെ ആദ്യ സമ്പൂർണ യോഗമാണ് കൊച്ചിയിൽ ചേർന്നത്. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഇന്ന് രാജിവെക്കേണ്ടതില്ല എന്നാണ് യോഗത്തിലെ തീരുമാനം. ഹൈക്കോടതിയിൽ നടക്കുന്ന കേസ് തീർപ്പായതിന് ശേഷം രാജി നൽകിയാൽ മതിയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാന്തപുരം വിഭാഗത്തിന് വഖഫ് ബോർഡിൽ അംഗത്വം നൽകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് തൊടിയൂർ രാജിവെച്ച് കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധിക്ക് അംഗത്വം നൽകാൻ തീരുമാനിച്ചത്
Previous Post Next Post