ആത്മവഞ്ചന നടത്തിയവർ അണികളെ ബോധ്യപ്പെടുത്തണം, മാസപ്പടി കേസിൽ..


മാസപ്പടി കേസിൽ പിണറായി വിജയനോടുള്ള നിലപാടിൽ ആത്മവഞ്ചന നടത്തിയവർ അണികളെ ബോധ്യപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്. കടുത്ത വിമർശനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ ഉന്നയിച്ചത്. 

‘രാഷ്ട്രീയ വേട്ട’ എന്ന ആരോപണം കേൾക്കുമോ എന്ന ഭയത്തേക്കാൾ പ്രാധാന്യം നൽകേണ്ടത്, പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയ ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരുടെ വികാരത്തിനാണ്. 140 അസംബ്ലി മണ്ഡലങ്ങളിലും നമ്മൾ ഉയർത്തിയ അതേ പോരാട്ടവീര്യം ഹൈക്കോടതിയിലെ ഓരോ വാദത്തിലും ഉണ്ടാകണം. 

ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അണികൾക്ക് ബോധ്യപ്പെടുത്തി ക്കൊടുക്കാൻ ബന്ധപ്പെട്ടവരും ആത്മവഞ്ചന നടത്തിയവരും ബാധ്യസ്ഥരാണെന്നും ദുൽഖിഫിൽ കുറിച്ചു.
Previous Post Next Post