അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം….


കുറവിലങ്ങാട് : വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. 

കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു.

ട്രാൻസ്ഫോമറിനു സമീപത്തെ വൈദ്യുതത്തൂണിലെ സർവീസ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വിനോദിന് ഷോക്കേറ്റത്. 

തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post