ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വർധന…



ദിവസങ്ങൾക്കുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,535 രൂപയും ഒരു പവന്റെ വില 1,08,280 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതിനു ശേഷമാണ് ഇന്ന് വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് നിലവിലെ വില.


Previous Post Next Post