അഭിഭാഷകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി കോട്ടയത്തെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് ഒരു വർഷത്തിലേറെ പീഡനം.. മാങ്ങാനം സ്വദേശി പിടിയിൽ



കോട്ടയം: യുവതിയായ അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ. മാങ്ങാനം പത്മവിലാസം ഉണ്ണികൃഷ്ണനെ (28) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മാപ്പുകൾകാണുക

ഇൻസ്റ്റഗ്രാമിലൂടെയാണ് 13 വയസുള്ള കുട്ടിയുടെ അമ്മയായ ഭർത്താവ് മരിച്ച അഭിഭാഷകയെ ഉണ്ണികൃഷ്ണൻ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി, 2023 സെപ്റ്റംബർ മുതൽ കോട്ടയത്തെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് ഒരു വർഷത്തിലേറെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഹോട്ടൽ ബിൽ അടയ്ക്കാനുൾപ്പെടെയുള്ള പണം ഇയാൾ യുവതിയിൽ നിന്ന് വാങ്ങുകയും ചെയ്തിരുന്നു.


വിവാഹം കഴിക്കുമെന്ന ഉറപ്പിൽ വിശ്വസിച്ച യുവതിയെ ഉണ്ണികൃഷ്ണൻ പല തവണ മാങ്ങാനത്തെ സ്വന്തം വീട്ടിലും കൊണ്ടുപോയിരുന്നു. ഇയാളുടെ വീട്ടുകാർക്കും ബന്ധത്തെപ്പറ്റി അറിയാമായിരുന്നു. തുടർന്നു പഠനവിസയിൽ ജർമനിയിലേക്കു പോയ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറുകയും മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയുമായിരുന്നു.

ഇതോടെ അഭിഭാഷക ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നു നാട്ടിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. റിമാൻഡിൽ കഴിഞ്ഞു വരവേ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.

Previous Post Next Post