സഹകരണ ബാങ്ക് രേഖകൾ മറച്ചുവെക്കാനാകില്ല….മുപ്പത്തടം ബാങ്ക് കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി

‘




സഹകരണ ബാങ്കിലെ അംഗത്തിന് ആവശ്യപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. മുപ്പത്തടം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അംഗമായ പി.ആർ. രാമചന്ദ്രൻ നൽകിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ബാങ്കും ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള കെട്ടിട നിർമാണ കരാറിന്റെ പകർപ്പും ബാങ്കിന്റെ അവസാന ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സും ആയിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ബാങ്ക് വിവരാവകാശ നിയമപ്രകാരമുള്ള പൊതു അതോറിറ്റില്ലെന്ന വാദം ഉയർത്തി രേഖകൾ നിഷേധിച്ചതിനെ തുടർന്നാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.

എന്നാൽ, കേരള സഹകരണ സംഘ നിയമപ്രകാരം സഹകരണ സംഘങ്ങളുടെ രേഖകൾ പരിശോധിക്കാനും ആവശ്യപ്പെടാനും രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു സ്ഥാപനം ആർടിഐ നിയമപ്രകാരമുള്ള പൊതു അതോറിറ്റില്ലെങ്കിലും നിയമപ്രകാരം ഒരു പൊതു അതോറിറ്റിക്ക് ലഭ്യമാക്കാൻ കഴിയുന്ന രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. രേഖകൾ ആവശ്യപ്പെടുന്നതിന് മുമ്പ് അന്വേഷണം ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കണമെന്ന ബാങ്കിന്റെ വാദവും കോടതി അംഗീകരിച്ചില്ല
أحدث أقدم