കായിക മന്ത്രി ഒജെ ജെനീഷിനെതിരായ കാസർകോട്ടെ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയെന്ന് സന്ദീപ് വാര്യർ എംഎൽഎ. കായിക വകുപ്പുമായി ബന്ധപ്പെട്ട സിപിഎം നേതാവിന്റെ അഴിമതി മറച്ചുവെക്കാനാണ് ശ്രമം. നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നു. ബോധപൂർവം ഉണ്ടാക്കിയ അക്രമമാണ്. മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച്ച. അത് പരിശോധിക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.


തൃക്കരിപ്പൂരിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമം ഉണ്ടായത്. മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇന്നലെയാണ് മന്ത്രിക്ക് നേരെ തൃക്കരിപ്പൂരിലും പ്രതിഷേധം ഉണ്ടായത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരാണ് മന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയത്. ഏറെ പണിപ്പെട്ടാണ് പൊലീസ് മന്ത്രിക്ക് വഴിയൊരുക്കിയത്