ആർടിഐ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര മന്ത്രി



തിരുവനന്തപുരം: വിവരാവകാശ (RTI) നിയമത്തിൽ വെള്ളം ചേർക്കുന്ന യാതൊരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 

അതീവ രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ അന്വേഷണ ഘട്ടത്തിൽ പുറത്തുവന്നാൽ അതിന്റെ ഗുണം പ്രതികൾക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 മൊഴികളും രേഖകളും മുൻകൂട്ടി പുറത്തുവരുന്നത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

നിലവിൽ കുറ്റപത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തുന്നുണ്ടെങ്കിലും, അന്വേഷണ ഘട്ടത്തിൽ രേഖകൾ പുറത്തുവിടുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും, കേസ് അന്വേഷണം പൂർത്തിയായാൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
Previous Post Next Post