PSC പരീക്ഷാക്രമക്കേട്… രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്



തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തുടങ്ങിയ പരീക്ഷകളിലാണ് പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഖാദി ബോര്‍ഡിലെ നിയമനത്തിൽ പിഎസ്‌സി അംഗത്തിന്റെ ബന്ധുമിനികൾക്ക് അനർഹമായി ജോലി ലഭിച്ചതായും, ഫിഷറീസ് വകുപ്പിലെ പരീക്ഷയിൽ ചോദ്യം തയ്യാറാക്കിയ കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് നിയമനം ലഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ എസ്‌ഐടി തീരുമാനിച്ചിട്ടുണ്ടെന്നും, കോടതി നടപടികൾ കാരണം നഷ്ടപ്പെട്ട സമയം കണക്കിലെടുത്ത് കൂടുതൽ പിഎസ്‌സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ക്രൈംബ്രാഞ്ച് നടപടികൾക്കെതിരെ പിഎസ്‌സി നൽകിയ എഫ്‌ഐആര്‍ റദ്ദാക്കൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയുടെ ഇടപെടലുകൾ കൂടി മുൻനിർത്തി, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍. ബൈജു ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും.
Previous Post Next Post