ആർ ഐ ടി സംഘർഷം; പൊലീസിന് എതിരെ പാമ്പാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയം, പരാതി...



കോട്ടയം: പൊലീസിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയം. കോൺഗ്രസ്‌ പാമ്പാടി മണ്ഡലം കമ്മിറ്റിയാണ് പൊലീസിനെതിരെ പ്രമേയം പാസാക്കിയത്. 

പാമ്പാടി ആർഐടി എൻജിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് പ്രമേയം. കെഎസ്‍യു ക്കാരെ മർദിച്ച സിപിഎം പ്രവർത്തകരെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംരക്ഷിച്ചെന്നാണ് കമ്മിറ്റിയുടെ ആരോപണം.

പാമ്പാടി എസ്എച്ച്ഒ അടക്കമുള്ള പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

 ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജയിച്ചതിന് പിന്നാലൊണ് സംഘർഷമുണ്ടായത്. 

വിവരമറിഞ്ഞ് സിപിഎം, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ചേരിതിരിഞ്ഞ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥയുമുണ്ടായി. അഞ്ച് മണിക്കൂറോളം സംഘർഷം നീണ്ടുനിന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
Previous Post Next Post