വൈദേകംമാനേജ്മെന്റിനെതിരെ ഇപിയുടെ സഹോദരീക്ക് പിന്നാലെ…

 




കണ്ണൂർ: വിവാദമായ വൈദേകം റിസോർട്ട് മാനേജ്മെന്റിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ ഇ.പി. ശ്യാംജിത്ത് രംഗത്ത്. തന്റെ ഭാര്യയായ ടി.കെ. ദീപയെ വൈദേകം റിസോർട്ടിൽ നിന്ന് പുറത്താക്കിയത് യാതൊരു നിയമവും പാലിക്കാതെയാണെന്നും, വിശദീകരണം നൽകാൻ പോലും അവസരം കൊടുത്തില്ലെന്നുമാണ് ശ്യാംജിത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സർവ്വോപരി സംരക്ഷിക്കപ്പെടണമെന്നും, സ്ഥാപനത്തിന്റെ അധികാരം നിയമത്തിന് അതീതമല്ലെന്നും അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചു.

തൊഴിലാളി ദുർബലനാണെന്ന് കരുതി അവന്റെ അവകാശങ്ങൾ ആരും നിഷേധിക്കരുതെന്നും, ടി.കെ. ദീപയ്ക്ക് നേരിട്ടത് വലിയ രീതിയിലുള്ള നീതി നിഷേധമാണെന്നും അദ്ദേഹം കുറിപ്പിൽ ആരോപിക്കുന്നുണ്ട്. അതേസമയം, അഞ്ച് ലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണ് ടി.കെ. ദീപയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതെന്നാണ് വൈദേകം മാനേജ്മെന്റിന്റെ വിശദീകരണം. ഇതിനുമുമ്പ് ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന വിവാദത്തിൽ ശ്യാംജിത്ത് മലക്കംമറിഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനെതിരെ അദ്ദേഹം വീണ്ടും പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്
Previous Post Next Post