അമ്പലപ്പുഴയിലെ ജി.സുധാകരന്റെ വിമതനെ യൂത്ത് കോൺഗ്രസ് തിരിച്ചെടുത്തു

        


അമ്പലപ്പുഴ – അമ്പലപ്പുഴയിൽ ജി.സുധാകരനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യപ്രതികരണം നടത്തുകയും തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിന്റെ സസ്പെൻഷൻ യൂത്ത് കോൺഗ്രസ് പിൻവലിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ഷാനു ഭൂട്ടോയുടെ സസ്‌പെൻഷനാണ് പിൻവലിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.എം.പി പ്രവീൺ പ്രസ്ഥാവന ഇറക്കിയത്. ജി.സുധാകരൻ മത്സരരംഗത്ത് വരുകയും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ജി.സുധാകരന് വേണ്ടി കാത്തിരിക്കുകയും ചെയ്ത സമയത്താണ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ ഷാനു ഭൂട്ടോ ഇതിനെതിരെ രംഗത്തെത്തുകയും മത്സരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഇയാളെ യൂത്ത് കോൺഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും പിന്നിട് ജി.സുധാകരൻ പിണറയി വിജയനെ തള്ളി പറയുകയും യു.ഡി.എഫ് പിന്തുണ വേണമെന്ന് പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തതോടെ ഷാനു ഭൂട്ടോ മത്സരത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

പാർട്ടിക്ക് ദോശകരമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ഇയാളുടെ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്. നിയമസഭയിൽ സുധാകരൻ സ്വീകരിക്കുന്ന സി.പി.എം അനുകൂല നിലപാടുകൾക്കെതിരെ കോൺഗ്രസിൽ തന്നെ എതിർ ശബ്ദം ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിമതനായി രംഗത്ത് വന്ന ഷാനു ഭൂട്ടോയുടെ സസ്‌പെൻഷൻ പിൻവലിച്ചിരിക്കുന്നത്, എന്നത് ശ്രദ്ധേയമാണ്
Previous Post Next Post