നടൻ ബാലു വർഗീസിനെതിരെ നിയമനടപടിയുമായി യുവതി







അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് നടൻ ബാലു വർഗീസിനെതിരെ നിയമനടപടിയുമായി യുവതി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകണമെന്നും ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് യുവതി വക്കീൽ നോട്ടീസ് അയച്ചു. നീന്തൽക്കുളത്തിൽവെച്ച് ബാലു ബലമായി ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ തന്നെ ഇതിനെ ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ വിശദീകരണമെന്നാണ് യുവതി പറയുന്നത്.

താൻ നിലപാടിൽ ഉറച്ചുനിന്നതോടെ ബാലു ക്ഷമാപണം നടത്തിയെന്നും അവർ ആരോപിച്ചു. പിന്നീട് വീട്ടിലെത്തിയ യുവതി അനുഭവം ഭർത്താവിനോട് പങ്കുവെച്ചു. അടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിച്ചപ്പോൾ അബദ്ധത്തിൽ കൈ തട്ടിയതാണെന്ന വിശദീകരണമാണ് ലഭിച്ചതെന്നും യുവതി പറഞ്ഞു. എന്നാൽ ബാലു ബലമായി പിടിച്ചതിനാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്
أحدث أقدم