യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി പിഴ…എത്രയെന്നോ…




        


ട്രെയിനിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഇനി അൽപ്പം ശ്രദ്ധിക്കണം. ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ടുവയ്ക്കുന്നവർക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ.

നിയമം ലംഘിച്ചാൽ പിഴയും തടവുമടക്കം ശിക്ഷ ലഭിക്കാം.സഹയാത്രികരുടെ സമാധാനവും സ്വകാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയിൽവേ ആക്ടിലെ സെക്ഷൻ 145 (2) (a) അനുസരിച്ചാണ് നടപടി കൈക്കൊള്ളുകയെന്ന് റെയിൽവേ അറിയിച്ചു. സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു
Previous Post Next Post