കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി അടിയന്തരമായി പരിഗണിച്ചില്ല. ഹർജി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് കെ. നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുക. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം സുപ്രീം കോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകർ അടിയന്തര പരിഗണന തേടിയെങ്കിലും, “ഇനിയും സമയമുണ്ടല്ലോ” എന്നാണ് കോടതി പ്രതികരിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന വാദത്തിൽ കേസിൽ നിർണായകമായ മറ്റ് നിരീക്ഷണങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാസപ്പടി കേസിൽ പിണറായി വിജയന്റെ അപ്പീൽ അടിയന്തരമായി പരിഗണിക്കില്ല… ഹർജി…
Guruji
0
Tags
Top stories