കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി സുഹൈൽ അടക്കമുള്ളവരെയാണ് രണ്ട് ദിവസത്തേക്ക് അങ്കമാലി മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്. സാക്ഷികളെ കാണിച്ച് തിരിച്ചറിയൽ നടത്തുന്നതിനും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രതികളെ കാണിച്ച് പരിശോധിക്കുന്നതിനുമാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന പൊലീസ് ആവശ്യം പ്രതിഭാഗം എതിർത്തിരുന്നു. എന്നാൽ കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു
നെടുമ്പാശേരി അപകടം: സുഹൈൽ അടക്കമുള്ള പ്രതികളെ രണ്ട് ദിവസം കൂടി…
Deepak Toms
0
Tags
Top Stories