ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം… അപകടത്തിൽപ്പെട്ടത് പൈലറ്റ് ഉൾപ്പെടെ….







ഉത്തരാഖണ്ഡ്: മോശം കാലാവസ്ഥയെത്തുടർന്ന് ബദരീനാഥിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ ജോഷിമഠിന് സമീപം തകർന്നുവീണു. ആറ് തീർത്ഥാടകരുമായി ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.

ജോഷിമഠിന് സമീപമുള്ള ചൈൻ ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ട്രാൻസ്ഭാരത് കമ്പനിയുടെ ചാർട്ടേഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ സേനയായ എസ്ഡിആർഎഫ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ടവരുടെ നിലവിലെ അവസ്ഥ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
أحدث أقدم