
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ.ശ്രീലേഖ രാജിവെച്ചു. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് വിവരം. സെപ്റ്റംബർ 30ന് ശ്രീലേഖ രാജിക്കത്ത് മേയർ വി.വി.രാജേഷിന് കൈമാറിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖ നൽകുന്ന വിശദീകരണം.