
ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് കോണ്‍ക്രീറ്റ് സ്ലാബ് അടക്കം ഭാരമുള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തി.രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം. കോൺക്രീറ്റ് സ്ലാബും റെയിലിന്റെ കഷ്ണവും ഒരു ചാക്കിൽ കട്ടപിടിച്ച സിമന്റും കണ്ടെത്തി.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ ഷുക് ലാല്‍ മറിയയാണ് പിടിയിലായത്. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇയാൾ തന്നെയാണോ ഈ വസ്തുക്കൾ ട്രാക്കിൽ വെച്ചത്, അതോ പിന്നിൽ ആരെങ്കിലുമുണ്ടോ എന്നെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണോ നടന്നത് എന്ന് നിലവിൽ വ്യക്തമല്ല. പകൽ ഇത്തരമൊരു അട്ടിമറി ശ്രമം നടത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്