
ഇടുക്കി നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ. പാമ്പാടുംപാറ പഞ്ചായത്തിലെ അക്കൗണ്ടന്റ് എം എസ് ശരത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഹാജർ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ഇയാൾ, വിദ്യാർത്ഥികളെ മർദിക്കുന്നതിന് നേതൃത്വം നൽകിയതായാണ് പഞ്ചായത്തിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. നെടുങ്കണ്ടം എം ഇ എസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം സി പി എം പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. സംഭവത്തിൽ രണ്ട് സി പി എം പ്രവർത്തകർ റിമാൻഡിൽ ആണ്. കേസിൽ ഒളിവിൽ പോയ ആറു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്