ഭക്ഷണക്രമ വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ



ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരായ കോൺഗ്രസ് വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഗവർണറുടെ ഭക്ഷണശീലങ്ങളെച്ചൊല്ലി വിവാദമുണ്ടാക്കുന്ന കോൺഗ്രസ് നടപടി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ളത് ‘ഫ്രോഡ് രാഷ്ട്രീയമാണെന്നും’ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ താമസക്കാർക്കാണ്. കേരളത്തിന്റെ ഗവർണർ താമസിക്കുന്ന രാജ്ഭവനിലെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്‌കാരത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം ഗവർണർക്ക് മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ‘ഇനി അടുത്തത് എന്താ… ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി കഴിക്കാൻ ചോദിക്കുമോ ഈ കോൺഗ്രസുകാർ?’ എന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു

Previous Post Next Post